കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസുധാകരന്‍.
തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി ഉദ്യോഗസ്ഥരെ സിപിഎമ്മും സര്‍ക്കാരും വിരട്ടി നിര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സിറ്റിംങ് എംപി ശ്രീമതി ടീച്ചര്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.സികെ പത്മനാഭനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Post Your Comments