KeralaLatest News

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ അറസ്റ്റില്‍

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്നും ഇറക്കിവിട്ട പരാതിയില്‍ കല്ലട എയര്‍ ബസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജിതിന്‍, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. മരട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം സംഭവത്തില്‍ ബസ് പിടിച്ചെടുക്കുകയും, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതികളെ വെറുതെവിടില്ലെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button