തിരുനന്തപുരം : പത്രത്തില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം നല്‍കിയ നടപടിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്്ക്ക് പൂട്ട് വീഴുന്നു. പത്രങ്ങളില്‍ തന്റെ ചിത്രം വെച്ച് പരസ്യം നല്‍കിയതിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്. മീണയുടെ നടപടി സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുലെ ലംഘനമാണെന്നും പരാതിയില്‍ വിമര്‍ശനമുണ്ട്.
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. കൊച്ചിയിലെ ഒരു അഭിഭാഷകനാണ് പരസ്യം നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ചിത്രം വെച്ച് പരസ്യം നല്‍കുന്നത് ശരിയായ നടപടിയല്ല. സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണ് കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
‘കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുഖമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍, ഇത് പരിഹാസ്യമാണ്. ചീഫ് ഇലക്ഷന്‍ കമ്മിഷണറോ ഇലക്ഷന്‍ കമ്മിഷണര്‍മാരോ ഇത്തരത്തിലൊന്ന് മുമ്ബ് ചെയ്തിട്ടില്ല. ഇത് അവസാനിപ്പിക്കണമെന്നും പരാതിയി പറയുന്നു
Post Your Comments