KeralaLatest NewsElection News

ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍നെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് രാഘവനെതിരെ കേസ് എടുത്തത്.

അതേസമയം തനിക്കെതിരെ കേസ് എടുത്തത് എല്‍ഡിഎഫിന്റെ തരംതാണ രാഷ്ട്രീയമാണെന്നാണ് എം.കെ രാഘവന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഭയമാണ് കേസ് എടുക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും താനിതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എം കെ രാഘവന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button