ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറുകൾക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടർന്ന് എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു . കാണക്കാരി ആശുപത്രിപ്പടിക്കു സമീപത്താണ് സംഭവം നടന്നത് .
കൂടാതെ ഏറ്റൂമാനൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഡസ്റ്റർ കാറിന്റെ പിൻവശത്ത് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ മുന്പിൽ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറിൽ ചെന്നാണ് ഇടിച്ചുനിന്നത് . ഇടിയുടെ ആഘാതത്തിൽ കാറുകളുടെ പിൻവശം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Post Your Comments