മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി പ്രവേശിച്ച പ്രവാസികളെ നാടുകടത്തി. രാജ്യത്ത് അനധികൃതമായി എത്തിയ 18 പ്രവാസികളെയാണ് നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.
ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. പിടിയിലായവരുടെ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായിത്തന്നെ ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ നിരവധി പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 18 പേരെ കൂടി നാടുകടത്തിയിരിക്കുന്നത്.
Post Your Comments