Latest NewsNewsInternationalOmanGulf

പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

മസ്‌കത്ത്: രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമാൻ പോലീസ്. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Read Also: ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍

ഒമാനിലെ പ്രവാസികൾക്ക് 4WD വാഹനങ്ങൾ വിൽക്കുന്നത് പൂർണ്ണമായും തടഞ്ഞതായുള്ള തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യത്തിൽ വ്യക്തത നൽകി രംഗത്തെത്തിയത്. ഇത്തരം വാർത്തകൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

ഒമാനിൽ സാധുതയുള്ള റെസിഡെൻസിയുള്ള ഒരു പ്രവാസിയ്ക്ക്, ആ വ്യക്തി ഒമാനിൽ നിയമപരമായി തുടരുന്ന കാലയളവിൽ, 4WD വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ തടസങ്ങളൊന്നുമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: ചോദ്യവുമായി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button