
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. ജനുവരി 11, ബുധനാഴ്ച്ചയാണ് മസ്‌കത്തിൽ ട്രക്കുകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയത്. മസ്‌കത്തിലെ പ്രധാന റോഡുകളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ട്രാഫിക് തടസങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മസ്‌കത്തിൽ നിന്ന് ബിദ്ബിദ് പാലം വരെയുള്ള ദാഖിലിയ റോഡ്, മസ്‌കറ്റിൽ നിന്ന് ഷിനാസ് വിലായത്ത് വരെയുള്ള അൽ ബതീന റോഡ് എന്നീ പാതകളിൽ നിരോധനം ബാധകമാണ്.
Post Your Comments