Latest NewsInternational

തൊണ്ടയില്‍ കുടുങ്ങിയ മുള്ളെടുക്കാന്‍ സ്പൂണ്‍ വെച്ച് ശ്രമിച്ച് ഒടുക്കം സ്പൂണ്‍ വിഴുങ്ങി യുവതി ആശുപത്രിയില്‍

ബീജിംഗ്:  തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് എടുക്കാന്‍ ശ്രമിച്ച്‌ ഒടുവില്‍ സ്പൂണ്‍ അറിയതെ വിഴുങ്ങി ആശുപത്രിയില്‍ ചികില്‍സ തേടി ഒരു യുവതി. ചൈനയിലെ ഷെന്‍ സെന്നിലായിരുന്നു സംഭവം. ലില്ലി എന്ന പെണ്‍കുട്ടിയാണ് സ്പൂണ്‍ വിഴുങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ലില്ലിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങുകയായിരുന്നു.

കുറേ നേരം മുളള് പുറത്തെടുക്കുന്നതിന് മറ്റ് വഴികള്‍ തേടിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് അവര്‍ സ്പൂണിന് മുളളെടുക്കാന്‍ ശ്രമിച്ചത്. പക്ഷേ സ്പൂണ്‍ യുവതിയുടെ വയറ്റിലെത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. പിന്നീട് വിദഗ്ദ ചികില്‍സയിലൂടെ ഡോക്ടര്‍ സ്പൂണ്‍ പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button