നിരോധിച്ചെങ്കിലും ടിക് ടോക്കിനെ കൈവിടാതെ ആരാധകർ. ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ പിന്‍വലിച്ചിരുന്നു. എന്നിട്ടും ആളുകൾ ടിക് ടോക്കിനെ കൈവിടാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. എപികെ മിറര്‍ എന്ന തേഡ്പാര്‍ട്ടി ആപ്പ്‌സ്റ്റോറില്‍ നിന്നും പുറത്തുവരുന്ന കണക്കുകള്‍ ഇതിന് ഉദാഹരണമാണ്.
ടിക് ടോക്ക് നിരോധനത്തിന് ശേഷം എപികെ മിററില്‍ നിന്നുള്ള ടിക് ടോക്ക് ഡൗണ്‍ലോഡില്‍ വലിയ വര്‍ധനവുണ്ടായെന്നും അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണെന്നുമാണ് എപികെ മിറര്‍ സ്ഥാപകനായ ആര്‍ട്ടെം റുസ്സകോവ്‌സ്‌കി പറയുന്നത്. ഏപ്രില്‍ 16 ന് ഡൗണ്‍ലോഡുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചുവെന്നും ഏപ്രില്‍ 17 ആയതോടെ സാധാരണ ഡൗണ്‍ലോഡുകളേക്കാള്‍ 12 ഇരട്ടിയായി അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments