കൊച്ചി: സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനിക്ക് ആശ്വാസവുമായി വ്യവസായി മുകേഷ് അംബാനി രംഗത്ത്. ജെറ്റ് എയര്‍വേയ്സിനെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനായുള്ള ബിഡില്‍ റിലയന്‍സ് ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല.
അതേസമയം അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന് ഓഹരി എടുക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇത്തിഹാദിന് ജെറ്റ് എയര്‍വെയ്സിന്റെ 24ഷതമാനം ഓഹരിയുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാന കമ്പനികളുടെ 49ശതമാനം ഓഹരികള്‍ സ്വന്തമാക്കാനേ സാധിക്കുകയുള്ളു. അതിനാല്‍ ഇത്തിഹാദിനൊപ്പം ചേര്‍ന്നാല്‍ റിലയന്‍സിന് ജെറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും. പുറമെ പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെയും രക്ഷകനായി റിലയന്‍സ് മാറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments