Election NewsLatest News

രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു, കൈവെടിയരുത്; വയനാടിനോട് പ്രിയങ്ക ഗാന്ധി

മാനന്തവാടി: രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നുവെന്നും കൈവെടിയരുതെന്നും വയനാടിനോട് പ്രിയങ്ക ഗാന്ധി. എന്റെ രാഹുലിനെ ഞാന്‍ നിങ്ങളെ ‌ഏല്‍പ്പിക്കുന്നു. എന്റെ സുഖത്തിലും ദു:ഖത്തിലും രാഹുലുണ്ടായിരുന്നു. അദ്ദേഹം നിങ്ങളെ എക്കാലവും കരുതും. ഞാനുറപ്പ് തരുന്നുവെന്നാണ് ശ്രീവള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നടന്ന സമ്മേളനത്തിൽ അവർ വ്യക്തമാക്കിയത്.

കഴിഞ്ഞ പത്തുവര്‍ഷമായി എന്റെ സഹോദരനെ വ്യക്തിപരമായി ആക്രമിക്കുന്നു. അദ്ദേഹം എന്താണെന്ന് ആരും പറയുന്നില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും പുലരണമെന്നാണ് രാഹുലിന്റെ സ്വപ്നം. സമത്വ സുന്ദരമായ ഒരു രാജ്യം. അതാണ് അവന്റെ ഉളളിന്റെയുളളില്‍. പാര്‍ട്ടിയില്‍ ജനാധിപത്യം കൊണ്ടുവരാന്‍ അവന്‍ ശ്രമിച്ചു. അതുകൊണ്ട് പലരും പാര്‍ട്ടിയുടെ പല തലങ്ങളിലുമെത്തി. ജനാധിപത്യത്തില്‍ അവന് വിശ്വാസമുണ്ട്. ഭാഷയെയും സംസ്‌കാരത്തെയും സ്നേഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button