തിരുവനന്തപുരം: ലാളിത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വളരെയധികം ജനസമ്മതിയുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്‍. ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള പലവ്യത്യസ്ത തീരുമാനങ്ങളെ പോലെയും ശ്രദ്ധേയമാകുകയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹത്തിന്‌റെ പ്രകൃതി സൗഹാര്‍്ദ്ദ നിലപാട്.തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ഷാളുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയും മറ്റും ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഉത്തമമായ മാതൃകയാകുകയാണ് കുമ്മനം.
സ്വീകരണ യോഗങ്ങളിലും മറ്റും ലഭിച്ച ഷാളുകള്‍ കൊണ്ട് തുണി ബാഗുകള്‍ നിര്‍മ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്. ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യല്‍ തൊഴിലാളികളെയും ചുമതലപ്പെടുത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ തനിക്ക് ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഷാളുകള്‍ ഷാളുകള്‍ അദ്ദേഹം ഇവര്‍ക്ക് കൈമാറും. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. സഞ്ചി നിര്‍മ്മിക്കാന്‍ സാധിക്കാത്ത തുണി, തോര്‍ത്ത് എന്നിവ പതിവ് പോലെ അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യും.
പരിസ്ഥിതി സൗഹൃദ സംസ്‌കാരം വോട്ടര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തുണി സഞ്ചി നിര്‍മ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇതിലൂടെ പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പരഞ്ഞു. കൂടാതെ പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം. ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിര്‍മ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ സഞ്ചി നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments