കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ മരണസംഖ്യ ഉയരുന്നു. കൊളംബോയിലെ വിവിധ നഗരങ്ങളിലായി ആറിടത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 450 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
രണ്ട് ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. പ്രദേശിക സമയം 8.45- ഓടെയായിരുന്നു സംഭവത്തില്‍ ഉഗ്ര സ്ഫോടനങ്ങളില്‍ പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. സംഭവം നടക്കുമ്പോള്‍ പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു സ്്‌ഫോടനം.
Post Your Comments