ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കായി പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടെ എന്ത് സംഭവിച്ചാലും കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടാല്‍ 15 ലക്ഷമാണ് നഷ്ടപരിഹാരം.
എന്നാല്‍ തീവ്രവാദികളുടെയോ ഭീകരവാദികളുടെയോ ആക്രമണത്തിലോ, കലാപത്തിലോ, സംഘര്‍ഷത്തിലോ പോളിങ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടത്തിലോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം സ്ഥിരമായി ഉണ്ടായാല്‍ അവര്‍ക്ക് 7.5 ലക്ഷം രൂപയും ഇത് തന്നെ തീവ്രവാദികളുടെയോ ഭീകരാവാദികളുടെയോ സാമൂഹ്യ വിരുദ്ധരുടെയോ ആക്രമണത്തിലാണ് ഉണ്ടാവുന്നതെങ്കില്‍ അവര്‍ക്ക് 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ലഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള സമയത്ത് എന്ത് സംഭവിച്ചാലും ഇത് ബാധകമായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹെഡ് അക്കൗണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക.
Post Your Comments