ചെന്നൈ: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് മഴ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയുണ്ടായിരുന്നു. അതേസമയം തമിഴ്‌നാട്ടിലും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും അടുത്തദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച കൊടൈക്കനാല്‍, നാമക്കല്‍, വാല്‍പ്പാറ എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടായി. നാമക്കല്ലില്‍ 8.8 സെ.മീ. മഴ രേഖപ്പെടുത്തി. കൊടൈക്കാനാലില്‍ 6.5 സെ.മീ മഴയും കോയമ്പത്തൂരിലെ വാല്‍പ്പാറയില്‍ 4.6 സെ.മീ. മഴയും ലഭിച്ചു. തിരുനല്‍വേലി ജില്ലയിലെ രാധാപുരം, വടക്കന്‍കുളം, പഴവൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കനത്തമഴയുണ്ടായി. തൂത്തുക്കുടിയിലും മഴ ലഭിക്കുകയുണ്ടായി.
Post Your Comments