Latest NewsKerala

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെതിരേ കേസ്

കടലുണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി സന്ദേശം പ്രചരിപ്പിച്ച വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെതിരേ കേസ്. മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തിലും സന്ദേശം പ്രചരിപ്പിച്ച ഇയാള്‍ക്കെതിരെ ഫറോക്ക് പൊലീസാണ് കേസെടുത്തത്. ഇടത് മുന്നണി ബേപ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്റെ പരാതിയില്‍ ടീം കടലുണ്ടി ഗ്രൂപ്പിന്റെ അഡ്മിന്‍ മണ്ണൂര്‍ വെട്ടുകാട്ടില്‍ പി. ബിജുവിനെതിരേയാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button