Latest NewsKerala

സംഘംചേര്‍ന്ന് ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍ : സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്തെ മീഡിയ വിഷ്വല്‍ ഔട്ട് ഡോര്‍ യൂണിറ്റ് ഉടമ പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളി കണ്ണാറ വീട്ടില്‍ പ്രദിനാണ് (45) മരിച്ചത്. ഞായറാഴ്ച രാത്രി 12ന് വാളമുക്ക് റോഡില്‍ പഴയ പോസ്റ്റ് ഓഫിസിനു സമീപമാണ് ആക്രമണം ഉണ്ടായത്. പ്രദിനും ഇരട്ട സഹോദരന്‍ പ്രദീപും 3 സുഹൃത്തുക്കളും സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ 2 പേര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ പ്രദിനെ അടിക്കുകയുമായിരുന്നു.

ബൈക്കിലെത്തിയ സംഘം ഫോണ്‍ ചെയ്ത് 7 പേരെ കൂടി വരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പ്രദിന്റെ ബന്ധുവും സുഹൃത്തുക്കളും ചിതറി ഓടി. പ്രദിന്‍ വീട്ടില്‍ എത്തിയില്ലെന്നു പിന്നീട് മനസ്സിലാക്കിയ ഇവര്‍ തിരികെവന്നു നോക്കിയപ്പോള്‍ മുഖത്തും തലയിലും സാരമായി പരുക്കേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. ഇവര്‍ ഉടനെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്തു. ജനപ്രതിനിധിയുടെ ബന്ധുവാണു മുഖ്യപ്രതി എന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button