ബെംഗളൂരു: പാക്കിസ്ഥാന്റെ പിടിയില്‍നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കും
ഇത് സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്‌പേസ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പാക്കിസ്ഥാനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന്‍ ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും.
നിലവില്‍ ശ്രീനഗറിനുള്ള എയര്‍ഫോഴ് നമ്പര്‍ 51 സ്‌ക്വാര്‍ഡനിലാണ് അഭിനന്ദനുള്ളത്.പാക്ക് കസ്റ്റഡിയില്‍ അഭിനന്ദന്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന്‍ വിധേയനായത്.
തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു.വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്.
Post Your Comments