ന്യുഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം. അഭിനന്ദനെ ശ്രീനഗര്‍ എയര്‍ ബേസില്‍ നിന്ന് സ്ഥലം മാറ്റി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പശ്ചിമ സെക്ടറിലെ ഒരു സുപ്രധാന എയര്‍ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അഭിനന്ദന്‍ വര്‍ധമാന് വീരചക്ര പുരസ്‌കാരത്തിന് സൈന്യം ശിപാര്‍ശ ചെയ്തു.
പാക് യുദ്ധ വിമാനം തകര്‍ത്തത് മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് ശിപാര്‍ശ. സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന സൈനിക ബഹുമതിയാണ് വീരചക്ര. പരംവീര ചക്ര, വീര ചക്ര എന്നിവയാണ് മറ്റ് സൈനിക പുരസ്‌കാരങ്ങള്‍. അഭിനന്ദന് പുറമെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത 12 പൈലറ്റുമാര്‍ക്കും വ്യോമസേനാ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 27ന് നടന്ന വ്യോമ ഡോഗ് ഫൈറ്റിനെ തുടര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം അഭിനന്ദന്‍ തകര്‍ത്തതിന് പിന്നാലെയാണ് അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലായത്. എന്നാല്‍ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയച്ചിരുന്നു.
Post Your Comments