കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് സ്ക്വോഡില്‍ നാലാം നമ്പറിൽ കളിക്കാനായി വിജയ് ശങ്കറെ തെരഞ്ഞെടുത്തതോടെ പുറത്തായത് അമ്പാട്ടി റായുഡുവാണ്. വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നും എവിടെയും ഉപയോഗിക്കാനാകുമെന്നുമാണ് വിജയ് ശങ്കറെ സെലക്ട് ചെയ്തതിൽ മുഖ്യസെലക്റ്റര്‍ എം.എസ്.കെ പ്രസാദ് വിശദീകരണം നൽകിയത്. എന്നാൽ പിന്നാലെ സെലക്ഷനെ പരിഹസിച്ച് അമ്പാട്ടി റായുഡുഎത്തി. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ ത്രീഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു.
എന്നാല്‍ പ്രസാദ് പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിയും പറയുന്നത്. വിജയ് ഒരു ത്രീ ഡൈമന്‍ഷനല്‍ താരമാണെന്നും നാലാം നമ്പറില്‍ ടീം ഒരുപാട് കാര്യങ്ങള്‍ പരീക്ഷിച്ചുവെന്നും നിരവധി താരങ്ങളെ ഇറക്കി നോക്കിയെങ്കിലും ആ സ്ഥാനത്തേക്ക് വിജയ് ശങ്കർ എത്തുകയായിരുന്നുവെന്നും കോഹ്ലി പറയുകയുണ്ടായി. അദ്ദേഹത്തിന് ബൗളിങ്, ഫീല്‍ഡിങ്, ബാറ്റിങ് എന്നീ മൂന്ന് ഭാഗങ്ങളിലും തിളങ്ങാന്‍ സാധിക്കുന്നു. അത്തരത്തില്‍ ഒരു ടീമിനെ സന്തുലിതമാക്കും. വിജയിയെ ടീമിലെടുക്കാനുണ്ടായ കാരണവും ഇതുതന്നെയായിരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Post Your Comments