പടിഞ്ഞാറു അര്‍ജന്റീനയില്‍ നിന്നും 220 മില്യണ്‍(22 കോടി ) വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഏകദേശം ഒരു ഡസന്‍ ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളതായി ഗവേഷകര്‍ പറഞ്ഞു.
പാലിയന്റോളോജിസ്റ്( ഫോസിലുകള്‍ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന് ) റിക്കാര്‍ഡോ മാര്‍ട്ടിനെസിന്റെ അഭിപ്രായത്തില്‍ മികച്ച ഒരു കണ്ടെത്തല്‍ ആണ് നടന്നിരിക്കുന്നത്. നമുക്ക് തീരെ പരിചിതമല്ലാത്ത ഒരു യുഗത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സസ്തനികളുടെ പൂര്‍വികര്‍ എന്ന് വിശ്വസിക്കുന്ന ഡിസൈനോഡന്റ്സിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുള്ളതിനാല്‍ ഈ കണ്ടുപിടുത്തം പ്രാധാന്യത്തോടെയാണ് ലോകം ഉറ്റു നോക്കുന്നത്. മുതലകളുടെ പൂര്‍വികര്‍ എന്ന് കരുതുന്ന ഉഭയചര ജീവികളുടെയും മറ്റും ഇതുവരെ ലഭിക്കാത്ത അവശിഷ്ടങ്ങള്‍ ഇതിനൊപ്പം ഉണ്ടെന്നും കരുതുന്നു.
ബ്യുന്നീസ് ഐറിസില്‍ നിന്നും പടിഞ്ഞാറു മാറി സാന്‍ ജുവാന്‍ പ്രവശ്യയില്‍ സെപ്തംബര്‍ അവസാനത്തോടെയാണ് സുപ്രധാനമായ ഫോസിലുകള്‍ ഖനനം ചെയ്തു എടുത്തത്. ഒന്ന് രണ്ടോ മീറ്റര്‍ വ്യാസവും അത്ര തന്നെ ആഴവും ഉള്ള സ്ഥലം നേരത്തെ വലിയ വരള്‍ച്ച കാലത്തു കുടിവെള്ള സ്രോതസായിരുന്നിരിക്കണം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഫോസ്സിലുകളാല് സമ്പന്നമാണ് അര്‍ജന്റീന. ട്രിയാസിക്, ജുറാസിക് യുഗങ്ങളില്‍ നിന്ന് വരെയുള്ള അവശിടങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഉത്തര ദ്രുവങ്ങളില്‍ കാണാന്‍ കഴിയാത്ത ഒരുപാടു ജീവികള്‍ ഇവിടെ ഉണ്ടായിരുന്നിട്ടുണ്ട്.
Post Your Comments