Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsElection NewsKeralaElection 2019

ഗര്‍ഭിണിയുടെ നിറവയറില്‍ തൊട്ടനുഗ്രഹിച്ച് സുരേഷ് ഗോപി;വീഡിയോ വൈറല്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തശ്ശൂരില്‍ വൈകിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയത് എങ്കിലും മണ്ഡലത്തില്‍ കൊണ്ടുപിടിച്ചുള്ള പ്രചരണത്തിന്റെ തിരക്കിലാണ് താരം

തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കവെ  പ്രചരണത്തിന്‍റെ തിരക്കിലാണ് താരം.അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങളിലൂടെയാണ് സുരേഷ് ഗോപി കടന്നപോയത്.

പ്രചരണത്തിനായി എത്തിയ വീട്ടില്‍ ഉച്ചഭക്ഷണം നിന്ന് കഴിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ദാ നിറവയറുമായി നിന്ന ഗര്‍ഭിണിയുടെ വയറ് തവടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയുടെ ഇഷ്ടപ്രകാരമല്ല ഇത് ചെയ്തത്. യുവതിയാണ് തന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം എന്നാണ് യുവതി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്.

താരാരാധനയല്ല ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം കുഞ്ഞിനും ലഭിക്കട്ടെയെന്നതുകൊണ്ടാണ് യുവതി അനുഗ്രഹം തേടിയതെന്നാണ് വീഡിയോ പങ്കുവയ്ക്കുന്നവരുടെ വാദം.

https://www.facebook.com/spmediaofficial/videos/174068660155338/?v=174068660155338

shortlink

Related Articles

Post Your Comments

Related Articles


Back to top button