തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്നും പിള്ള പറഞ്ഞു.
കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല. അങ്ങനെ പറയുന്നവര്‍ക്ക് അജ്ഞതയാണ്. സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിൽ നിയമപരമായ പരിരക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി കേരളത്തിലെ യോഗങ്ങളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments