റിയാദ് : സൗദി റിയാദിൽ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഒലയ നോവാട്ടൽ ഹോട്ടലിൽ പെയിൻറിങ് തൊഴിലാളിയായിരുന്ന പാലക്കാട് ആലത്തൂർ, എരുമയൂർ സ്വദേശി ഫസീല മൻസിലിൽ അലിയാർ കുട്ടിയാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതോടെ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.
ഭാര്യ : കെ.പി സാറ മക്കൾ: സോഫിയ, സുബൈജ, ഫൗസിയ, ഫസീല. മരുമക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ നാസർ, അഷ്റഫ് (യു.എ.ഇ), റഫീഖ് (ഖത്തർ).
Post Your Comments