തിരുവനന്തപുരം: കേന്ദ്രത്തില്‍ യുപിഎ അധികാരത്തിലേറുമ്പോള്‍ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമാന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
ബിജെപിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ താത്പര്യങ്ങളാണ് ശബരിമലയിലെ സ്ഥിതി ഗതികള്‍ വഷളാക്കിയത്. ശബരിമലയിലെ ആചാരങ്ങള്‍ പുനഃസ്ഥാപിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി വോട്ട് കിട്ടുന്നതിനായി ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും നിലകൊണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments