അമേഠി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു. പത്രിക സ്വീകരിക്കുന്നതിനെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി എതിർത്തതാണ് കാരണം. ഈ മാസം 22 നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും.
അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വായനാട്ടിലെത്തി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
Post Your Comments