കാബൂൾ: താലിബാനിലും അഫ്ഗാനിസ്ഥാനിലേയും യുദ്ധ ക്കളത്തില് ലോകം വെടിയുന്നവരുടേയും പരിക്കേറ്റ് ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരുടേയും എണ്ണത്തില്‍ കണക്കെടുക്കുക എന്നത് അപ്രാപ്യമാണ്. അത്രക്ക് ഗുരുതരമായ അസഹിഷ്ണുതയാണ് അവിടെ നിഴലിക്കുന്നത്. ഇതിന് ഒരു അറുതി വരുത്തുന്നതിനായി ഖത്തറിലെ ഒരു സംഘടന മുന്‍കെെയ്യെടുത്ത് ഇരു രാജ്യത്തേയും വിളിച്ച് കൂട്ടി സമാധാനം ചര്‍ച്ച ചെയ്യാനിരുന്നത് വെളളത്തില്‍ വരച്ച വരയായി. ഇരു രാജ്യങ്ങളും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റി വെച്ചിരിക്കുകയാണ്. ഖത്തറിലെ െസൻറർ ഫോർ കോൺഫ്ലിക്റ്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് എന്ന സംഘടനയാണ് ഇരു രാജ്യങ്ങളേയും ചര്‍ച്ചക്ക് വിളിച്ചിരുന്നത്.
ചർച്ച മാറ്റിയ കാര്യം സംഘടനയുടെ മേധാവി സുൽത്താൻ ബറകത് ആണ് അറിയിച്ചത്. വെള്ളിയാഴ്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കുന്നതും രാജ്യത്തെ യു.എസ് സൈനികരെ പിൻവലിക്കുന്നതുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. പങ്കെടുക്കുന്ന 243 പേരുടെ പട്ടികയാണ് ഖത്തർ വ്യാഴാഴ്ച പുറത്തുവിട്ടത്. എന്നാൽ, അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി നൽകിയ 250 പേരുടെ പട്ടികയിൽനിന്ന് വ്യത്യസ്തമായിരുന്നു അത്. 50 സ്ത്രീകളും ഗനിയുടെ പട്ടികയിലുണ്ടായിരുന്നു. ഇത്രയും പ്രതിനിധികളെ രാജ്യത്ത് നിന്ന് അയക്കുന്നത് അപ്രാപ്യമാണെന്നാണ് താലിബാന് വാക്താവ് പ്രതികരിച്ചിരുന്നത്. ചർച്ച മാറ്റിയതിനെ കുറിച്ച് താലിബാൻ കൂടുതലായി ഒന്നും പ്രതികരിച്ചിട്ടുമില്ല.
Post Your Comments