News

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഹരിയാനയില്‍ 7:2:1 എന്ന അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ചതായി എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായി വ്യക്തമാക്കി.

ഡല്‍ഹിയിലെ സീറ്റുകളുടെ കാര്യത്തില്‍ക്കൂടി തീരുമാനമായിക്കഴിഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.ഹരിയാനയില്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ടു സീറ്റുകള്‍ ജനനായക് ജനത പാര്‍ട്ടി (ജെജെപി)ക്കും ഒരു സീറ്റ് എഎപിക്കും ലഭിക്കുന്ന വിധത്തിലാണ് തീരുമാനങ്ങള്‍.കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് ജെജെപി.

സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചതായും അറിയിച്ചിട്ടുണ്ടെന്നും ഗോപാല്‍ റായി പറഞ്ഞു. ഡല്‍ഹി കാര്യത്തിലും കോണ്‍ഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. അതിനായി ഡല്‍ഹിയിലെ ഏഴില്‍ മൂന്ന് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ആദ്യ ഘട്ടത്തില്‍ മൂന്നു സീറ്റ് വീതം കോണ്‍ഗ്രസും എഎപിയും മത്സരിക്കുക. ഒരു സീറ്റില്‍ പൊതുസ്വതന്ത്രന്‍ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം. എന്നാല്‍ അത് എഎപി അംഗീകരിച്ചില്ല. അവര്‍ അഞ്ച് സീറ്റില്‍ തങ്ങളും രണ്ട് സീറ്റ് കോണ്‍ഗ്രസിന് എന്ന വാഗ്ദാനം മുന്നോട്ടുവച്ചു. അതാണ് ഇപ്പോള്‍ 4:3 എന്നതിലേക്ക് എത്തിയത്

ഹരിയാന,ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏതാനും മാസങ്ങളായി നടന്നുവരികയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button