Latest NewsKerala

മഴയെത്തിയിട്ടും മൂന്നാറിലെ വിനോദസഞ്ചാരം പ്രതിസന്ധിയില്‍

മൂന്നാര്‍: തണുപ്പിക്കാന്‍ വേനല്‍ മഴ എത്തിയിട്ടും സഞ്ചാരികളില്ലാതെ മൂന്നാര്‍. കനത്ത ചൂട് വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതികൂലമായിരുന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വേനലവധിയായിട്ടു പോലും മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ കടന്നു വരവില്‍ വര്‍ധനയില്ലെന്നതാണ് വാസ്തവം.

കനത്ത ചൂടിനെ തുടര്‍ന്ന് മൂന്നാറും പ്രദേശങ്ങളും സഞ്ചാരികളില്ലാതായി തീര്‍ന്നിട്ട് ദിവസങ്ങളോളമാകുന്നു. ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന മൂന്നാറിലെ കോട്ടേജുകളിലടക്കം ഫാന്‍ ഇല്ലാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. എന്നാല്‍ ആശ്വാസമായി വേനല്‍ മഴയെത്തിയെങ്കിലും വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷിച്ച ചലനമില്ല. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സമയമായിരുന്നിട്ടുകൂടി മൂന്നാര്‍ ആളൊഴിഞ്ഞ സ്ഥിതിയിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കച്ചവടം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button