തിരുവനന്തപുരം•വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്‍തൂക്കം പ്രവചിച്ച് 24 ന്യൂസ് അഭിപ്രായ സര്‍വേ ഫലം. യു.ഡി.എഫ് 10 മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 8 മുതല്‍ 10 സീറ്റുകള്‍ വരെയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ പൂജ്യം മുതല്‍ 2 സീറ്റുകള്‍ വരെയും നേടുമെന്ന് സര്‍വേ പറയുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. തിരുവനന്തപുരത്ത് സി.ദിവകാരന് നേരിയ മുന്‍തൂക്കമുണ്ട്. തരൂര്‍ ഇവിടെ മൂന്നാം സ്ഥാനത്താകുമെന്നും സര്‍വേ പറയുന്നു.
പത്തനംതിട്ടയില്‍ 33 ശതമാനം വോട്ടുകളോടെ വീണ ജോര്‍ജ്ജിനാണ് മുന്‍തൂക്കം. ആന്റോ ആന്റണിയ്ക്ക് 32 ശതമാനം വോട്ടുകളും കെ.സുരേന്ദ്രന് 30 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
കൊല്ലത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ ഒരു ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. ആറ്റിങ്ങല്‍, ആലപ്പുഴ , വടകര, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. കോട്ടയം, ഇടുക്കി, തൃശൂര്‍, ചാലക്കുടി, കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം, വയനാട് മണ്ഡലങ്ങള്‍ യു.ഡി.എഫിനെ തുണയ്ക്കും.
Post Your Comments