തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം ഒഴുകുന്നത് തടയാൻ കർശന നടപടി. നാളെ മുതല്‍ രണ്ടര ദിവസം മദ്യം ലഭിക്കില്ല. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യ വില്‍പന കേന്ദ്രങ്ങളും ബാര്‍ ഹോട്ടലുകളും അടച്ചിടും. എന്നാല്‍ ഈ ദിവസങ്ങളില്‍ മദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസും എക്‌സൈസും അറിയിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന് മദ്യ വില്‍പന സംബന്ധിച്ച് ഇപ്പോള്‍ എക്‌സൈസ് പ്രതിദിന കണക്ക് നല്‍കുന്നുണ്ട്. ഇലക്ഷന്‍ നിരീക്ഷകര്‍ മുഖേന ജില്ലാ വരണാധിയായ കളക്ടര്‍ക്കാണ് ഇത് കൈമാറുന്നത്.
അതേസമയം മദ്യ വില്‍പന ശാലകളില്‍ നിന്നും ഒരുമിച്ച് മദ്യം വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ രഹസ്യമായി മഫ്ടിയില്‍ പിന്തുടരും. സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും നിരീക്ഷണം ഏര്‍പ്പെടുത്തി. അതിര്‍ത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments