Latest NewsNews

വസ്ത്രമഴിച്ചുള്ള പ്രതിഷേധം ഫലം കണ്ടുവെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഢി

തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് നടി ശ്രീ റെഡ്ഢിയെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്. ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങളുടെ പേരു സഹിതമാണ് ശ്രീ റെഡ്ഢി വെളിപ്പെടുത്തല്‍ നടത്തിയത്.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും ടോളിവുഡ് ഫിലിം ചേംബര്‍ മൗനം തുടരുന്നതില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് മേല്‍വസ്ത്രം അഴിച്ചു കളഞ്ഞുകൊണ്ടാണ് താരം പ്രതിഷേധിച്ചത്. പ്രതിഷേധിച്ചുകൊണ്ട് ഏറെ നേരം അവിടെ തുടര്‍ന്ന ശ്രീ റെഡ്ഢിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തനിക്ക് നീതി ലഭിച്ചതിനെപ്പറ്റിയും മനസ്സു തുറക്കുകയാണ് ശ്രീ റെഡ്ഢി. താന്‍ വസ്ത്രമഴിച്ചുള്ള പ്രതിഷേധത്തിനു ശേഷം നിരവധി പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് തെലുങ്കു സിനിമാ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തെലങ്കാന ചീഫ് മിനിസ്റ്റര്‍ കെ. ചന്ദ്രശേഖര്‍ റാവു 25 അംഗ കമ്മറ്റിയെ നിയോഗിച്ചത്. ഒരുപാടു പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇത്തരത്തിലുള്ള തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹമാണ് യഥാര്‍ഥ ഹീറോയെന്നുമാണ് ശ്രീ റെഡ്ഢി പറഞ്ഞു.

ശ്രീ റെഡ്ഢിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

‘ഒരു ഹൈദരാബാദുകാരിയായതിനാല്‍ അഭിനന്ദിക്കുന്ന നിമിഷമാണിത്. ഒരുപാട് നന്ദിയുണ്ട് കെസിആര്‍ ഗാരൂ… എന്റെ സ്വപ്നം സഫലമായ ദിവസമാണിന്ന്. മോശം സ്ത്രീ എന്ന അപവാദത്തില്‍ നിന്ന് ഒരു നായികയായാണ് ഈ ലോകത്തില്‍ നിങ്ങളെന്നെ ഉയര്‍ത്തിയിരിക്കുന്നത്. ഒരു വര്‍ഷം ഞാന്‍ അനുഭവിച്ച വേദനയില്‍ നിന്നാണ് ഇത് പിറന്നിരിക്കുന്നത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ തടയാന്‍ ഗവണ്‍മെന്റ് ഒരു കമ്മറ്റി രൂപീകരിക്കുന്നു. വസ്ത്രമഴിച്ചുള്ള എന്റെ പ്രതിഷേധത്തിന്റെ പ്രതികരണങ്ങളാണിതൊക്കെ. ഈ പ്രയത്‌നം സത്യമാക്കിയതിനു പിന്നിലുള്ള വ്യക്തികളിവരാണ്. സന്ധ്യ, വസുധ, സജയ, തേജ്… എല്ലാവരോടും സ്‌നേഹം മാത്രം.

https://www.facebook.com/iamsrireddy/photos/a.1535904403323153/2356966777883574/?type=3&__xts__%5B0%5D=68.ARADifE47P_agmavK1vyH40_meV7vlwY5rR3cLsRG_kCYVBGbxhelR9uXp-SIcaKQdOs2L5uOTqpA4OY9N8JFcFcg6CCItuhEzedHgg99EiSkHVKoFJ0CiS8Fq1TBqh2iVsMGXzwOGyCluj90RwG_Mtj_kVS19AhWvE4he2hTHJSHCabZUxuU8s9_9Mz4XovtmJ4sJDAM0K6JuIDsTKrtz1ZtMs6WUx5aH2w75GILoD4af4gtagge62dgmRYPTWwqAF3G-V7BH7R_fCbtlo7dPMw5RB3XBfF0zitDg6sfeXlNVWEwPjqmnAW4N8DrxHpLqs9APcruKUvVZ1siHHnFrWt8jsW&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button