ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
ബിജെപിയ്ക്ക് ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടില്ലെന്നും പാര്‍ട്ടിയില്‍ ഇനി സജീവമാകുമെന്നും താന്‍ പണ്ടേ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും സജീവമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാര്‍ പറഞ്ഞു.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാര്‍ 1984 ല്‍ കൊല്ലം ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് മന്ത്രിയായി ലോക്സഭയില്‍ എത്തുന്നത്.1966ല്‍ കൊല്ലം ലോക്സഭയില്‍ നിന്ന് മത്സരിച്ച കൃഷ്ണകുമാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയ ജീവിതം അവസാനിക്കുകയായിരുന്നു.
Post Your Comments