Latest NewsKerala

പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം: ബിനില്‍ സോമ സുന്ദരം റിമാന്‍ഡില്‍

കൊച്ചി:മംഗലാപുരത്ത് നിന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരം റിമാന്‍ഡില്‍.

ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.എറണാകുളം കടവൂര്‍ സ്വദേശിയാണ് ഇയാള്‍

അടിയന്തരഹൃദയ ശസ്ത്രക്രീയക്കായി മംഗലാപുരത്ത് നിന്ന് എറണാകുളം അമൃതാ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ കേരളമാകെ ഒറ്റക്കെട്ടായി ആ കുഞ്ഞിനു വേണ്ടി കൈകോര്‍ത്തതിനെയാണ് ബിനില്‍ സോമസുന്ദരം വര്‍ഗീയമായി അധിക്ഷേപിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ എന്നായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button