ഭഗൽപൂർ:17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു.ബീഹാർ ഭഗൽപൂരിലാണ് സംഭവം
സംഭവത്തിൽഅയൽവാസിയായ പ്രിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു.
വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പെൺകുട്ടിയുടെ അമ്മയെ തോക്കിൻമുനയിൽ നിർത്തിയ ശേഷമായിരുന്നു ആക്രമണം.സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജൻ ഹർഗവ് പറഞ്ഞു
Post Your Comments