മുംബൈ: യുവതിയെ കാമുകൻ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ശനിയാഴ്ച പുലർച്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം അരങ്ങേറിയത്. നാന്ദേഡ് സ്വദേശിയായ യുവതി കാമുകനായ അവിനാശ് രാജുരെയുമായി (25) പുനെയിൽ നിന്ന് ജന്മനാട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയിൽ യാലാംബ് ഘട്ടിൽ വിശ്രമിക്കാനിറങ്ങിയതിനിടയിലാണ് സംഭവം നടന്നത്. യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്.
സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. ഉച്ചക്ക് സ്ഥലത്തെത്തിയ പൊലീസുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ മരണമൊഴിയെടുത്തെങ്കിലും ആക്രമണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments