UAELatest NewsGulf

ദുബായില്‍ പ്രവാസിയായ ബാലികയെ കെട്ടിടത്തിലെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ചു

അബുദാബി :  ഇ ന്ത്യക്കാരിയായ ആറു വയസുകാരിയെ കെട്ടിടത്തില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നയാള്‍ പീഡിപ്പിച്ചെന്ന കേസ് നടക്കുന്നു. പ്രതിയുടെ വിചാരണ ദുബായ് കോടതിയിലാണ് നടക്കുന്നത്. പതിവില്ലാതെയുളള കുട്ടിയുടെ പെരുമാറ്റത്തില്‍ കണ്ട മാറ്റവും മാത്രമല്ല ശുചീകരണ തൊഴിലാളിയെ ഇഷ്ടമല്ല എന്ന് കുട്ടി പിതാവിനോട് പറഞ്ഞതോടെ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്‍ സിസിടിവി പരിശോധന നടത്തിയപ്പോള്‍ ശുചീകരണത്തൊഴിലാളി പെണ്‍കുട്ടിക്ക് നേരെ തെറ്റായ രീതിയില്‍ പെരുമാറുന്നതായി കാണുകയുണ്ടായി.

കുട്ടിയെ പ്രത്യേക രീതിയില്‍ ജീവനക്കാരന്‍ ആശ്ലേഷിക്കുന്നതും ചുംബിക്കുന്നതും ലിഫ്റ്റിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പിതാവ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം തമാശയ്ക്ക് ചെയ്തതാണെന്നും പിന്നീട് തനിക്കൊരു തെറ്റുപറ്റിപ്പോയി, ക്ഷമിക്കണമെന്നും പറഞ്ഞു. എന്നാല്‍, ഇതുപോലെ നേരത്തെയും സംഭവിച്ചിട്ടുള്ളതായി പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്‌ പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസില് പ്രതിക്കെതിരെ ഇൗ മാസം 29ന് വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button