ന്യൂഡല്‍ഹി: സി.ആര്‍ നീലകണ്ഠനെതിരെ പാര്‍ട്ടി നടപടി. നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തെ പ്രഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ആപ്പ് നേതൃത്വം അറിയിച്ചു. നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി ഇല്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയാണ് നടപടി. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ ആംആദ്മി പിന്തുണ എല്‍ഡിഎഫിന് ആണെന്നും നേതൃത്വം അറിയിച്ചു.
ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് പ്രഖ്യാപിച്ചതായുള്ള പരാതിയില്‍ ആം ആദ്മി ദേശിയ നേത്യത്വം സി.ആര്‍.നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പിന്തുണ ആര്‍ക്കാണെന്ന് തിരുമാനിക്കാനുള്ള അവകാശം ദേശിയ രാഷ്ട്രിയകാര്യ സമിതിക്കാണെന്നായിരുന്നു് ദേശിയ നേത്യത്വത്തിന്റെ നിലപാട്.
പൊതുതെരഞ്ഞെടുപ്പില്‍ സിആര്‍ നീലകണ്ഠന്റെ നേത്യത്വത്തിലുള്ള വിഭാഗം ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ കേരളത്തില്‍ കൊണ്‍ഗ്രസ്സിനാണെന്ന് പ്രഖ്യാപിച്ചു എന്നാണ് ദേശിയ നേത്യത്വത്തിന് പരാതി ലഭിച്ചത്. എറണാകുളത്ത് വാര്‍ത്ത സമ്മേളനം നടത്തി അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്ത് കൊണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി സിആര്‍ നീലകണ്ഠന്‍ വ്യക്തമാക്കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കണ്‍വീനറായ സിആര്‍ നീലകണ്ഠനോട് ദേശിയ നേത്യത്വം വിശദികരണം ചോദിച്ചിരുന്നു.
Post Your Comments