മുംബൈ: രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍.രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ സാധിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും താരം കുറ്റപ്പെടുത്തി
‘ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെക്കുറിച്ചുള്ള ആ സിനിമയില്‍ ഒന്നുമില്ല. വെറും തമാശയായിട്ടാണ് തോന്നുന്നത്. അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് എന്ന് പറയാനല്ലാതെ, നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം ഒരു പരാജയമാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വ സ്വഭാവത്തെയും മോശമാക്കുകയാണ് ആ സിനിമ ചെയ്തിരിക്കുന്നത്.’
പ്രധാനമന്ത്രിയുടെ ജീവിതം തമാശയാണെന്നും ചിത്രം പുറത്തിറങ്ങിയാല്‍ രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി
ചിത്രീകരിക്കുന്നതിനിടയാക്കുമെന്നും ഊര്‍മിള മതോണ്ട്കര്‍ ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് വളരെ മോശം നിലപാടാണെന്നും ഊര്‍മ്മിള വിമര്‍ശിച്ചു.മുംബൈ നോര്‍ത്തില്‍ നിന്നാണ് ചലച്ചിത്രതാരമായ ഊര്‍മിള ജനവിധി തേടുന്നത്.
Post Your Comments