പൊലീസ് സ്റ്റേഷനിലിട്ട് എതിരാളിക്ക് മര്‍ദനം; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്

പോലീസ് സ്റ്റേഷനില്‍ കടന്ന് ചെന്ന് ഒരാളെ മര്‍ദ്ദിച്ചതിന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്. രാഷ്ട്രീയ എതിരാളിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോട്ട് കിഷോര്‍ ഡബ്ബര്‍മാന്‍ മര്‍ദ്ദിച്ചത്.

ഐപിഎഫ് അനുയായിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ത്രിപുരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖോയി ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുമെന്ന് ഖോയ് പോലീസ് സ്റ്റേഷനിലെ ചുമതലയുള്ള ഓഫീസര്‍ പാര്‍ഥ ചക്രവര്‍ത്തി പറഞ്ഞു. കേസില്‍ പൊലീസ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി.

പാര്‍ട്ടിയുടെ കിഴക്കന്‍ ത്രിപുര ലോക്‌സഭാ സ്ഥാനാര്‍ഥി പ്രജ്ഞാ ദേബര്‍ഗ്മാനായുടെ സംഘത്തിന് നേരെ ഇഷ്ടികയെറിഞ്ഞെന്നാരോപിച്ചാണ് ഇയാള്‍ക്കകെതിരെ മര്‍ദനം നടത്തിയത്. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്നും പ്രകടനസമയത്ത് അവിചാരിതമായി എത്തിയതാണെന്നുമാണ് ഐപിഎഫ്ടി വക്താവ് പറയുന്നത്.

Share
Leave a Comment