കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായതിനെ തുടര്‍മ്മ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസംകോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. കുട്ടിയ്ക്ക് നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം.
കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി ഇല്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവര്‍ത്തനം നിലച്ചു തുടങ്ങി. പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നാണ് വിദഗ്ധ മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബുധനാഴ്ചയാണ് ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളുമായി ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ളകുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നുവെന്നാണ് അച്ഛന്റെ മൊഴി.
Post Your Comments