Latest NewsKerala

മൂന്നു വയസ്സുകാരന്റെ കബറടക്കം കൊച്ചിയില്‍ നടത്താനൊരുങ്ങി അധികൃതര്‍

കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന്മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കാന്‍ അധികൃതരുടെ നീക്കം. സംസ്‌കാരം ആചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കാനാണ് ആലോചന. ഇതിനായി കുട്ടിയുടെ പിതാവിന്റെ അനുമതിപത്രം അടക്കമുള്ളവ നേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.

അതേസമയം രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംസ്‌കാരത്തിന് മുമ്പ് കേസില്‍ ാന്‍ഡില്‍ കഴിയുന്ന അമ്മയ്ക്ക് കുട്ടിയുടെ മൃതദേഹം കാണാനും അവസരമൊരുക്കും.

മൃതദേഹം പാലക്കാമുഗള്‍ പള്ളിയില്‍ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കുഞ്ഞിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥ സൈന വ്യക്തമാക്കി. രണ്ടു ദിവസം മുമ്പാണ് ഗുരുതര പരിക്കുകളോടെ മൂന്നുവയസ്സുള്ള ആണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേവശിപ്പിച്ചത്. അനുസരണക്കേട് കാണിച്ചതിനെ തുടര്‍ന്ന്് മാതാവാണ് കുട്ടിയെ മര്‍ദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button