
തിരുവനന്തപുരം: ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനരയായി മരിച്ച മൂന്ന് വയസുകാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കുഞ്ഞ് മരിച്ച സംഭവം സങ്കടകരമാണെന്നും ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാനാകില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കുടുംബത്തില്‍നിന്നാണ് കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടതെന്നും അച്ഛനും അമ്മയുമാണ് അവരെ സംരക്ഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ആധുനിക കാലത്ത് കുട്ടികള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതരല്ല. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് കൂടുതലാണ്. എന്നാല്‍ കേരളത്തിലേത് പെട്ടന്ന് പുറം ലോകം അറിയുന്നു. അതുകൊണ്ടുതന്നെ കേരളം കൂടുതല്‍ ശ്രദ്ധിക്കണം. കേരളത്തിലേത് പരിഷ്‌കൃത സമൂഹമാണ്.
അണുകുടംബ വ്യവസ്ഥയില്‍ മാതാപിതാക്കള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ കുഞ്ഞുങ്ങളെ അടിച്ചേല്‍പ്പിക്കുന്ന രീതി കണ്ട് വരുന്നുണ്ട്. കുട്ടികള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്കെടുക്കാന്‍ സര്‍വ്വേ നടപ്പിലാക്കുന്നുണ്ട്. കുട്ടികള്‍ നേരിടുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍, കുട്ടികളെ പ്രോത്സാപിക്കാതിരിക്കല്‍, പരിഭവങ്ങള്‍ കേള്‍ക്കാതിരിക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടും.
കുട്ടികള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിഞ്ഞാല്‍ ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1517 ല്‍ വിളിച്ച് സര്‍ക്കാരിനെ നേരിട്ട് വിവരങ്ങള്‍ അറിയിക്കാം. എന്നാല്‍ ഇത്തരം പ്രശനങ്ങള്‍ സ്വമേധയാല്‍ കൈകാര്യെ ചെയ്യരുത്. ആലുവയിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. എന്നാല്‍ സംഭവങ്ങള്‍ അത്രയും ഭീകരതയില്‍ എത്തിക്കാതെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ദ്രുദഗതിയില്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനായി കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments