Latest NewsKerala

എംഎല്‍എയും കുടുംബവും വലിയൊരു അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റാന്നി : എംഎല്‍എയും കുടുംബവും വലിയൊരു അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . വീടിനടുത്തു നിന്ന കൂറ്റന്‍ തേക്ക് കാറ്റില്‍ പിഴുതു വീണതില്‍ നിന്നാണ് വലിയ അപകടത്തില്‍ നിന്ന് രാജു ഏബ്രഹാം എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടത് . ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎല്‍എയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്നിരുന്ന തേക്കുമരം കടപുഴകി വീണത്. 3 മണിയോടെയാണ് ശക്തമായ കാറ്റ് ആരംഭിച്ചത്.

പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎല്‍എ യാത്ര നീട്ടിവച്ച് മഴ ശമിക്കുന്നതു കാത്തിരുന്നു. വടക്കു ഭാഗത്ത് നിന്നു പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വര്‍ഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്. ഇതു വലതുവശത്തേക്കാണു വീണിരുന്നെങ്കില്‍ എംഎല്‍എയുടെ വീടു തകര്‍ന്നേനെ. എംഎല്‍എയെ കൂടാതെ ഭാര്യയും മക്കളും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button