ലക്‌നൗ: വാരാണസിയിൽ പ്രിയങ്കാഗാന്ധി വദ്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സ്ഥാനാർഥിയാകുമോ എന്നത് സസ്‌പെൻസ് ആയിരിക്കട്ടേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഒരു ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഊഹാപോഹങ്ങൾ തള്ളാനും കൊള്ളാനുമില്ലെന്നും സസ്‌പെൻസ് ഒരു മോശം കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിൽ മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments