തിരുവല്ല: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി വീണാ ജോര്‍ജിനുനേരേ ശരണം വിളിയോടെ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ. തിരുവല്ല മനയ്‌ക്കച്ചിറയില്‍ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു സംഭവം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടകനായ കണ്‍വന്‍ഷന്റെ ഉദ്‌ഘാടന വേദിയിലേക്ക് എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ രാവിലെയെത്തിയിരുന്നു.
ഉദ്‌ഘാടനച്ചടങ്ങില്‍ അല്‍പ്പനേരം സംബന്ധിച്ചശേഷം സുരേന്ദ്രന്‍ തിരിച്ചുപോയി. സുരേന്ദ്രന് വലിയ രീതിയിലുള്ള പിന്തുണയാണ് പ്രവർത്തകർ നൽകിയത്. അതിനു ശേഷം ഉച്ചയ്‌ക്ക് 12 നു യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചു പ്രമുഖരെ ആദരിക്കുന്ന ചടങ്ങിലാണ് വീണാ ജോര്‍ജ് എത്തിയത്. വീണാ ജോര്‍ജിന് ആദരിക്കുന്ന ചടങ്ങില്‍ യോഗം ജനറല്‍ സെക്രട്ടറി അവസരം നല്‍കി. ഐ.എ.എസ്. റാങ്ക് ജേതാവ് തിരുവല്ല സ്വദേശി അനന്ദുവിനെ വീണാ ജോര്‍ജ് ആദരിച്ചു. വീണാ ജോര്‍ജിന് അവസരം നല്‍കിയതും പ്രവർത്തകരെ ചൊടിപ്പിച്ചു.
സ്വജാതിയിലുള്ള സുരേന്ദ്രനോട് കാണിക്കാത്ത പരിഗണന വീണയോടു എന്തിനാണെന്ന് ചിലർ ചോദിച്ചു.ഇതോടെ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പ്രവർത്തകർ ശരണം വിളിയോടെ പ്രതിഷേധിക്കുകയായിരുന്നു.യോഗം ജനറല്‍ സെക്രട്ടറി പക്ഷപാതം കാണിച്ചന്നും സെക്രട്ടറിയെ സ്‌റ്റേജില്‍നിന്ന് ഇറക്കിവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ എം.എല്‍.എ: കെ.സി. രാജഗോപാലിനൊപ്പമെത്തിയ വീണാ ജോര്‍ജ് ഇതോടെ മടങ്ങുകയായിരുന്നു.
Post Your Comments