തിരുവനന്തപുരം: അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്കാരം കേരളത്തിന്റേതല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരളത്തിലെ കമ്യൂണിസ്റ്റ് , കോണ്‍ഗ്രസ് അക്രമത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടമായത്. അവരുടെ സഹനത്തിന് ഒരുനാള്‍ ഫലം കാണുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം .കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസാദ് യോജനയിലൂടെ ടൂറിസം മേഖലയുടെ വികനസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വളരെ ശക്തമായിട്ടുണ്ട്. ഇത് മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments