തിരുവനന്തപുരം : പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഹൃദയസംബന്ധമായ രോഗം പിടിപെട്ട കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായിട്ടാണ് തിരുവന്തപുരത്ത് എത്തിച്ചത്. ഇന്നലെ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അതേസമയം രക്ഷിതാക്കൾ അനുമതി നൽകാത്തതിനാൽ കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. ശസ്ത്രകിയ ചെയ്താൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും, ദീർഘകാലം നീണ്ട് നിൽക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് സമ്മതം നൽകാഞ്ഞത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും.
അടിയന്തിര ചികിത്സയ്ക്കായി വ്യഴാഴ്ച അഞ്ച് മണിക്കൂര്‍ കൊണ്ടാണ് കുഞ്ഞിനെ ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സിൽ തിരുവനന്തപുരത്ത് എത്തിച്ചത്. പോലീസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുഴുവൻ സഹായങ്ങളും നൽകിയിരുന്നു.
Post Your Comments