KeralaLatest NewsElection NewsIndiaElection 2019

തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം; കാർ തല്ലിത്തകർത്തു

തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകർത്തു.

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകർത്തു.

ലീഗ് ആക്രമണത്തിൽ എൻഡിഎ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം പ്രവർത്തകർ ഒരുമിച്ചാണ് ആക്രമണം നടത്താനെത്തിയത്.മുസ്ലീം ലീഗിന് ആധിപത്യമുള്ള മണ്ഡലമാണ് വയനാട്. അതിനാൽ തന്നെയാണ് സുരക്ഷിത മണ്ഡലമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button